മലയാറ്റൂർ നക്ഷത്ര തടാകത്തിൽ കാര്‍ മറിഞ്ഞ് രണ്ട് പേർ മരിച്ചു

മലയാറ്റൂർ നക്ഷത്ര തടാകത്തിൽ കാര്‍ മറിഞ്ഞ് രണ്ട് പേർ മരിച്ചു. രാവിലെ 11.30 ഓടെയാണ് സംഭവം. പെരുമ്പാവൂർ ശ്രീ സ്വാമി വൈദ്യ ഗുരുകുലം ആയുർവേദ സെറ്ററിൽ നിന്നും ശ്രീനി, ഉണ്ണി, ബിനു എന്നിവർ പച്ചമരുന്ന് പറിക്കാനായി വന്ന കാറാണ് മറിഞ്ഞത്.
ശ്രീനി വാഹനം ഓടിച്ചു നോക്കവേ വാഹനം മലയാറ്റൂർ നക്ഷത്ര താടാകത്തിന്റെ കൈവരി തകർന്ന് വീഴുകയായിരുന്നു. ശ്രീനി, ബിനു എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഈ സമയത്ത് ഉണ്ണി പച്ചമരുന്ന് പറിക്കുകയായിരുന്നതിനാല്‍ ഇയാൾ രക്ഷപ്പെട്ടു.
Read Also: കാസർഗോഡ് 11 മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
ഫയര്‍ഫോഴ്സും പൊലീസുമെത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനമുയര്‍ത്തി മാറ്റാനുള്ള ശ്രമം തുടരുകയാണ്.
Story Highlights: accident in Malayattoor Nakshatra Thadakam Two died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here