Advertisement

ടൈറ്റാനിയം ജോലി തട്ടിപ്പ്; എം.എൽ.എ ഹോസ്റ്റൽ റിസപ്ഷനിസ്റ്റിനും പങ്ക്

December 24, 2022
Google News 2 minutes Read

ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പിൽ എം.എൽ.എ ഹോസ്റ്റൽ റിസപ്ഷനിസ്റ്റിനും പങ്ക്. നിയമസഭാ ജീവനക്കാരനായ മനോജ് തട്ടിപ്പിൽ പങ്കാളിയായത്. മനോജിന്റെ വാഹനത്തിലാണ് ഉദ്യോഗാർഥികളെ എത്തിച്ചത്. ഇയാൾ ഒളിവിലാണെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായി മനോജ് കോടതിയെ സമീപിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് മനോജ് മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചത്. തനിക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നാണ് ഇയാളുടെ വാദം. മനോജിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ കൂടുതല്‍ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ‌

Read Also: ടൈറ്റാനിയം തട്ടിപ്പ്: ഇടതു തൊഴിലാളി സംഘടന നേതാവിന് കുരുക്ക് മുറുകുന്നു

29 പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് 1.85 കോടി രൂപ തട്ടിച്ച കേസിലാണ് മനോജിന്റെ പങ്ക് വ്യക്തമായത്. നിലവില്‍ ദിവ്യ നായര്‍ എന്ന ഇടനിലക്കാരി മാത്രമാണ് ഈ കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഇനി മുഖ്യ സൂത്രധാരൻ ശശികുമാരന്‍ തമ്പി, ശ്യാംലാല്‍, പ്രേംകുമാര്‍, രാജേഷ് ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ പിടിയിലാവാനുണ്ട്. ഇതിനിടെയാണ് മനോജും പ്രതിയാണെന്ന് തെളിഞ്ഞത്. അഞ്ച് മുതല്‍ 12 ലക്ഷം രൂപ വരെയാണ് പലരില്‍ നിന്നും തട്ടിയെടുത്തത്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് വിവരം. മുമ്പ് എച്ച്.ആര്‍ ഡി.ജി.എം ആയിരുന്ന ശശികുമാരന്‍ തമ്പി പിന്നീടാണ് ലീഗല്‍ ഡി.ജി.എം ആയി മാറിയത്.

Story Highlights: MLA Hostel Receptionist Involved In Titanium Job Scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here