‘തെറ്റ് തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത്’; ഇ.പി ജയരാജനെതിരായ പരാമര്‍ശങ്ങള്‍ തള്ളാതെ പി.ജയരാജന്‍

ഇ.പി ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയിലെ പരാമര്‍ശങ്ങള്‍ തള്ളാതെ പി ജയരാജന്‍. തെറ്റ് തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്നാണ് പി ജയരാജന്റെ പരാമര്‍ശം. ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി ഊതിക്കാച്ചിയ പൊന്ന് പോലെയാകുമെന്ന് പി ജയരാജന്‍ പറഞ്ഞു. സിപിഐഎം പ്രത്യേക തരം പാര്‍ട്ടിയാണ്. പ്രതിജ്ഞ ചെയ്താണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതും. പ്രതിജ്ഞ ലംഘിച്ചാല്‍ പുറത്തുപോകേണ്ടിവരുമെന്നും പി ജയരാജന്‍ പറഞ്ഞു.(P. Jayarajan not reject remarks against EP Jayarajan)
സമ്പാദന ആരോപണത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വവും ഇടപെട്ടിരിക്കുകയാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി ബി യോഗം വിഷയം പരിശോധിക്കും. സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. പൊതു രാഷ്ട്രീയ സാഹചര്യവും, അടുത്തമാസം ചേരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അജണ്ടയ്ക്കായാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പിബി യോഗം ചേരുന്നത്.
തെറ്റ് തിരുത്തല്‍ രേഖയുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്ന ആരോപണം പ്രധാനമായത് കൊണ്ട് സംസ്ഥാന ഘടകം ഉന്നയിച്ചാല്‍ വിശദമായി ചര്‍ച്ച പിന്നീട് ഉണ്ടാകും. പാര്‍ട്ടി കമ്മിറ്റിയില്‍ കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണത്തെ ഗൗരവത്തിലാണ് കേന്ദ്ര നേതൃത്വം കാണുന്നത്.
Read Also: കത്ത് വിവാദത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സിപിഐഎം
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ബന്ധു നിയമനം വിവാദത്തിന് പിന്നാലെ അനധികൃത സ്വത്ത് വിവാദവും ഇ പി ജയരാജനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാകും. കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജനെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ആവശ്യമാണ്.
Story Highlights: P. Jayarajan not reject remarks against EP Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here