Advertisement

വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നു

December 25, 2022
Google News 1 minute Read
vadakara business man murdered

വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നു. അടക്കാത്തെരു പുതിയാപ്പ് സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജനാണ് മരിച്ചത്. ബന്ധുക്കളാണ് രാജനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ( vadakara business man murdered )

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. രാത്രി വീട്ടിലെത്താൻ വൈകിയതോടെ മകനും മരുമകനും അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്നത് കാണുന്നത്.കഴുത്തിലും , മുഖത്തും , വിരലുകളിലും പരുക്കേറ്റ പാടുകൾ ഉണ്ട് . മരിച്ചയാളുടെ ശരീരത്തിലുണ്ടായിരുന്ന 3 പവൻ സ്വർണ മാലയും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്.ഇയാളുടെ മോട്ടോർ ബൈക്കും കാണാതായി.

മോഷണശ്രമത്തിനിടെ കൊലപാതകം നടന്നതായാണ് പ്രാഥമിക നിഗമനം. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഉത്തര മേഖല ഐജി രാഹുൽ ആർ നായർ സംഭവ സ്ഥലം സന്ദർശിച്ചു.

കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലിസ് നിഗമനം.മൃതദേഹം വടകര ഗവ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Story Highlights: vadakara business man murdered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here