ആർഎസ്എസിനെപ്പറ്റി ഭാര്യക്ക് എന്തൊരു അറിവെന്ന് ജഡേജ; വിമർശിച്ച് കോൺഗ്രസ്

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കായി മത്സരിച്ച് വിജയിച്ചിരുന്നു. ഗുജറാത്തിലെ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നാണ് റിവാബ വിജയിച്ചത്. ഭാര്യക്കായി ജഡേജയും വോട്ടഭ്യർത്ഥന നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിൽ ജഡേജ ഇന്ത്യൻ ജഴ്സി അണിഞ്ഞ ചിത്രം ചേർത്തത് വലിയ വിവാദങ്ങൾക്കും വഴിവച്ചു. ഇപ്പോഴിതാ പുതിയ വിവാദമാണ് ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്.
ഭാര്യ ആർഎസ്എസിനെപ്പറ്റി സംസാരിക്കുന്ന വിഡിയോ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചതാണ് വിവാദമായത്. ആർഎസ്എസിനെപ്പറ്റി ഭാര്യക്കുള്ള അറിവ് വളരെ മികച്ചതാണ് ഇന്ത്യൻ സംസ്കാരവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു സംഘടനയാണ് ആർഎസ്എസ്. അറിവും കഠിനാധ്വാനവുമാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത് എന്നും ജഡേജ വിഡിയോയ്ക്ക് അടിക്കുറിപ്പായി കുറിച്ചു. പോസ്റ്റിനെതിരെ വ്യാപക വിമർശനങ്ങളും ട്രോളുകളും പ്രത്യക്ഷപ്പെട്ടു. വിഡിയോയെ കോൺഗ്രസും വിമർശിച്ചു.
It's so good to see your knowledge about the RSS. An organisation which promotes the ideals of upholding Indian culture and the values of our society. Your knowledge and hardwork is what sets you apart. Keep it up. 👏 @Rivaba4BJP pic.twitter.com/Ss5WKTDrWK
— Ravindrasinh jadeja (@imjadeja) December 26, 2022
കോൺഗ്രസ് നേതാവ് റാഷിദ് ആൽവിയും എംഎൽഎ റിസ്‌വാൻ അർഷാദും ജഡേജയെ വിമർശിച്ചു. എല്ലാവർക്കും ബിജെപിയെ പേടിയാണെന്നും അതുകൊണ്ട് കേന്ദ്ര ഏജൻസികളെ അകറ്റിനിർത്താനായാണ് ബിജെപി നേതാക്കളെ സന്തോഷിപ്പിക്കാൻ ഇവർ ശ്രമിക്കുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി.
എന്നാൽ, ഭാര്യയെ പിന്തുണച്ചത് മാത്രമാണ് ജഡേജ ചെയ്ത പിഴവെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു.
Story Highlights: ravindra jadeja congress bjp rss twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here