Advertisement

ഇന്ത്യക്കെതിരായ ഏകദിന, ടി-20 ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

December 28, 2022
Google News 7 minutes Read
srilanka odi t20 team

ഇന്ത്യക്കെതിരായ ഏകദിന ടി-20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ദാസുൻ ഷാനകയാണ് രണ്ട് ടീമിനെയും നയിക്കുക. ഏകദിനത്തിൽ കുശാൽ മെൻഡിസും ടി-20യിൽ വനിന്ദു ഹസരങ്കയും വൈസ് ക്യാപ്റ്റനാവും. ഭാനുക രാജപക്സയും നുവാൻ തുഷാരയും ടി-20യിലും ജെഫ്രി വൻഡെർസേയും നുവനിദു ഫെർണാണ്ടോയും ഏകദിന ടീമിലും മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. മൂന്ന് വീതം ഏകദിന ടി-20 മത്സരങ്ങലാണ് പര്യടനത്തിലുള്ളത്. (srilanka odi t20 team)

Read Also: ടി-20 ലോകകപ്പിനു മുൻപ് ഏകദിന ടീമിൽ; ഏകദിന ലോകകപ്പിനു മുൻപ് ടി-20 ടീമിൽ; സഞ്ജു സാംസണിലൂടെ ബിസിസിഐ നടത്തുന്ന കൺകെട്ടു വിദ്യ

ശ്രീലങ്ക ടീം: Dasun Shanaka, Pathum Nissanka, Avishka Fernando, Sadeera Samarawickrama, Kusal Mendis, Bhanuka Rajapaksa, Charith Asalanka, Dhananjaya de Silva, Wanindu Hasaranga, Ashen Bandara, Maheesh Theekshana, Jeffrey Vandersay, Chamika Karunaratne, Dilshan Madushanka, Kasun Rajitha, Nuwanidu Fernando, Dunith Wellalage, Pramod Madushan, Lahiru Kumara, Nuwan Thushara.

ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ് ടി-20 ടീമിൽ മാത്രമേ ഇടം പിടിച്ചുള്ളൂ. ഏകദിന ടീമിനെ രോഹിത് ശർമയും ടി-20 ടീമിനെ ഹാർദിക് പാണ്ഡ്യയും നയിക്കും.

Read Also: സഞ്ജു സാംസൺ ടീമിൽ; ശ്രീലങ്കക്കെതിരായ ട്വന്‍റി20, ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ടി-20 ടീം: ഹാർദിക് പാണ്ഡ്യ (നായകൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.

ഏകദിന ടീം: രോഹിത് ശർമ (നായകൻ), ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, അർഷ്ദീപ് സിങ്.

Story Highlights: srilanka odi t20 team india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here