Advertisement

പഹൽഗാമിൽ താപനില മൈനസ് മൂന്ന് ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കി അതിശൈത്യം.

December 28, 2022
Google News 2 minutes Read
winter grips north india

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കി അതിശൈത്യം. ജമ്മു കശ്മീരിലെ പഹൽഗാമിൽ താപനില മൈനസ് മൂന്ന് ഡിഗ്രിയിലെത്തി. അടുത്ത 24 മണിക്കൂർ കൂടി ഇതേ സ്ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ( winter grips north india )

മൂടൽമഞ്ഞിലും ശീതക്കാറ്റിലും തണുത്ത മരവിക്കുകയാണ് ഉത്തരേന്ത്യ. പഹൽഗാം, ഗുൽമർഗ്,ശ്രീനഗർ അടക്കം ജമ്മു കശ്മീരിലെ പലയിടങ്ങളിലും താപനില മൈനസ് 5 ഡിഗ്രിയിൽ വരെ എത്തി. ഡൽഹി,ഹരിയാന, പഞ്ചാബ്,സിക്കിം, രാജസ്ഥാൻ, ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കാഴ്ച പരിധി 50 മീറ്റർ ആയി കുറഞ്ഞത് റോഡ് – റെയിൽ വ്യോമഗതാഗതത്തെ ബാധിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.രാജസ്ഥാനിലെ ഫത്തേഹ്പൂറിലും,ചുരുവിലും പൂജ്യം ഡിഗ്രിയിൽ താഴെ എത്തി താപനില. ഡൽഹിയിൽ 6 ഡിഗ്രിയാണ് താപനില. നൈനിറ്റാളിൽ നാലു ഡിഗ്രിയായി താപനില.ഉത്തർപ്രദേശിലെ ബിജിനോർ, മഥുര തുടങ്ങിയ ജില്ലകളിൽ സ്‌കൂളുകൾക്ക് ജനുവരി രണ്ട് വരെ അവധി നൽകി.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത 24 മണിക്കൂർ കൂടി ശീതക്കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Story Highlights: winter grips north india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here