Advertisement

പുതുവർഷം; രാജ്യപാരമ്പര്യത്തിന് ചേരാത്ത പരിപാടികള്‍ സംഘടിപ്പിക്കുന്നവർക്കെതിരെ നടപടിക്കൊരുങ്ങി കുവൈറ്റ്

December 29, 2022
Google News 2 minutes Read

പുതുവര്‍ഷം കണക്കിലെടുത്ത് കുവൈറ്റിൽ സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യ പാരമ്പര്യത്തിനും സഭ്യതക്കും ചേരാത്ത പരിപാടികള്‍ സംഘടിപ്പിക്കുന്നവരെ പിടികൂടുന്നതിനായി പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി മാളുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കും.(new year kuwait has strengthened security)

തെരുവുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങില്‍ ആളുകളെ നിരീക്ഷിക്കാന്‍ യുനിഫോമിലും മഫ്തിയിലുമായി 8,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാവിധ അതിര്‍ത്തി ചെക്ക് പോയിന്റുകളും കര്‍ശന നിരീക്ഷണത്തിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കണ്ട്രോള്‍ റൂം വഴിയും അല്ലാതെയുമുള്ള നിരീക്ഷണമുണ്ടായിരിക്കും.

Read Also: ശമ്പളം കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം ? എങ്ങനെ ബജറ്റ് ഉണ്ടാക്കാം ? എങ്ങനെ പണം കരുതിവയ്ക്കാം ?

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പുതുവർഷ ആഘോഷങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത് .

Story Highlights: new year kuwait has strengthened security

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here