പുയ്തിയ ക്ലബ് വിട്ടു; ഇനി എടികെ മോഹൻ ബഗാനിൽ കളിക്കുമെന്ന് റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സിൻ്റെ യുവതാരം പുയ്തിയ ക്ലബ് വിട്ടു. ഒഡീഷ എഫ്സിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. ഇതിനു കാരണം താരം ക്ലബ് വിട്ടതാണെന്ന് പരിശീലകൻ ഇവാൻ വുകുമാനോവിച്ച് മത്സരത്തിനു ശേഷം വ്യക്തമാക്കിയിരുന്നു. ഏത് ക്ലബിലേക്കാണ് പുയ്തിയ കൂടുമാറിയതെന്ന് ഇവാൻ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, താരം എടികെ മോഹൻ ബഗാനിലേക്കാണ് പോവുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അവസാനത്തെ രണ്ട് മത്സരങ്ങളിലും പുയ്തിയ ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നില്ല. 24കാരനായ താരം 2020ലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. 36 തവണ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയ താരം ഒരു ഗോൾ നേടിയിട്ടുണ്ട്.
Story Highlights: puitea atk mohunbagan kerala blasters
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here