Advertisement

കരയിൽ ചെരുപ്പ് അഴിച്ചുവെച്ച ശേഷം കടവിൽ ചാടി; തൃശൂരിൽ അജ്ഞാതനായി തിരച്ചിൽ ഊർജിതം

December 30, 2022
Google News 1 minute Read

തൃശൂര്‍ വാടാനപ്പള്ളി തമ്പാൻ കടവിൽ ചാടിയ അജ്ഞാതനായി തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകീട്ട് ഏഴു മണിയോടെ കരയിൽ ചെരുപ്പ് അഴിച്ചുവെച്ച ശേഷം അജ്ഞാതൻ കടലിൽ ചാടി എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ തുടരുന്നത്.

നാട്ടുകാരാണ് അഞ്ജാതന്‍ കടവിൽ ചാടിയതായുള്ള വിവരം പൊലീസിനും ഫിഷറീസ് ഡിപ്പര്‍ട്ടമെന്‍റിനും കൈമാറിയത്. ഇതനുസരിച്ചാണ് ഇന്നലെ വൈകീട്ട് മുതല്‍ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പൊലീസ്
പട്രോൾ ബോട്ടിൽ തിരച്ചില്‍ നടത്തിയത്. ഇന്നലെ രാത്രി 11 മണി വരെ കടലിൽ പരിശോധന നടത്തിയിട്ടും വിവരമൊന്നും ലഭിക്കാതായതോടെ ഇവർ തെരച്ചില്‍ നിര്‍ത്തി മടങ്ങി. പിന്നീട് ഇന്ന് രാവിലെ മുതല്‍ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.

Read Also: ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ല; ഹോട്ടലുടമകളായ ദമ്പതികൾക്ക് മർദനം

ചേറ്റുവ ഫിഷറീസ് റെസ്ക്യൂ ബോട്ടും, അഴീക്കോട് കോസ്റ്റൽ പോലീസ് ബോട്ടുമാണ് ഇപ്പോഴും കടലില്‍ തെരച്ചില്‍ നടത്തുന്നത്. എന്നാല്‍ ചാടിയ ആളെകുറിച്ച് ഈ നേരമായിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഫിഷറീസ് സീ ഗാർഡുമാരായ ബി.എച്ച് ഷെഫീഖ്, കെ.എസ് കൃഷ്ണപ്രസാദ്, കെ.എ അജിത്ത്, വി.എ വിപിൻ , ബോട്ട് സ്രാങ്ക് വി എം റഷീദ്, ഡ്രൈവർ ഉത്തപ്പ എന്നിവരാണ് ഫിഷറീസ് ബോട്ടിൽ പരിശോധന നടത്തുന്നത്.

Story Highlights: One Missing In Thrissur River

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here