‘ഋഷഭ്, വേഗം ഭേദമാവട്ടെ’; പ്രാർത്ഥനയോടെ പാക് ക്രിക്കറ്റ് താരങ്ങൾ

വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനായി പ്രാർത്ഥനയോടെ പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ. വസീം അക്രം, ഷൊഐബ് അക്തർ, ഷഹീൻ അഫ്രീദി, ഷൊഐബ് മാലിക് തുടങ്ങി വിവിധ പാക് താരങ്ങൾ ഋഷഭ് പന്തിന് വേഗം സുഖമാവട്ടെ എന്ന ആശംസ പങ്കുവച്ചു.
Dusturbing news on @RishabPant17 accident … wish the young man a speedy recovery and return to cricket.All the prayers.
— Wasim Akram (@wasimakramlive) December 30, 2022
ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ അറിയിച്ചു. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് നിലവിൽ പന്ത് ഉള്ളത്. താരത്തിന് എംആർഐ സ്കാൻ നടത്തി എത്തരത്തിൽ ചികിത്സ നടത്തണമെന്ന് തീരുമാനിക്കുമെന്ന് ബിസിസിഐ വാർത്താകുറിപ്പിൽ അറിയിച്ചു.
Thoughts & prayers with @RishabhPant17 who had a terrible accident in Dehradun. I hope he recovers soon mentally & physically from this. Lots of love.
— Shoaib Akhtar (@shoaib100mph) December 30, 2022
ഋഷഭിന് നെറ്റിയിൽ രണ്ട് മുറിവുകളുണ്ട്. വലത് കാൽമുട്ടിൽ ലിഗമെൻ്റ് ഇഞ്ചുറി, കൈക്കുഴ, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലൊക്കെ പരുക്കുണ്ട്. മുതുകത്തും പരുക്കുകളുണ്ട്. ഋഷഭിൻ്റെ ആരോഗ്യനില തൃപ്തികരമാണ് എന്നും ബിസിസിഐ അറിയിച്ചു.
Praying for @RishabhPant17
— Shaheen Shah Afridi (@iShaheenAfridi) December 30, 2022
ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. കാറിൻ്റെ വിൻഡ് സ്ക്രീൻ തകർത്താണ് പന്ത് കാറിൽ നിന്ന് പുറത്തുകടന്നത്.
Wish you a speedy recovery @RishabhPant17
— Ahmad Shahzad 🇵🇰 (@iamAhmadshahzad) December 30, 2022
പൊലീസ് നൽകുന്ന വിവരം പ്രകാരം റിഷഭ് പന്ത് ഡ്രൈവിംഗിനിടെ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിലിടിക്കുകയുമായിരുന്നു. അപകടം നടന്ന സമയത്ത് റഷഭ് പന്ത് മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളു.
Just came to know about about Rishabh Pant's accident in India. Sending many prayers and wishes for you @RishabhPant17. Wishing you a speedy recovery, get well soon brother… #RishabhPant
— Shoaib Malik 🇵🇰 (@realshoaibmalik) December 30, 2022
ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Story Highlights: pakistan cricketers rishabh pant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here