Advertisement

കൊല്ലത്ത് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

January 1, 2023
Google News 1 minute Read
bike accident youth dies Kollam

ദേശീയപാതയിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് സംഭവം. ​മുഖത്തല കിഴവൂർ വിശാഖ് ഭവനിൽ ശിവൻപിള്ളയുടെയും ബിജിയുടെയും മകൻ വൈശാഖ് (21) ആണ് മരിച്ചത്.

Read Also: കൊല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പഴയാറ്റിൻകുഴി സ്വദേശി മുഹമ്മദ് ഷായെ മേവറത്തെ സ്വകാര്യമെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ തട്ടാമല ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്.

കൊട്ടിയത്ത് കണ്ണനല്ലൂർ റോഡിലുള്ള പെട്രാൾ പമ്പിലെ ജീവനക്കാരനായ വൈശാഖ്,​ സുഹൃത്തിനെ വീട്ടിൽക്കൊണ്ടാക്കാൻ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വൈശാഖിന്റെ സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. സഹോദരൻ : വിശാഖ്. ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Story Highlights: bike accident youth dies Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here