Advertisement

കൊല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

January 1, 2023
Google News 2 minutes Read
kollam bike accident One person died

ബൈക്കുകൾ കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കൊല്ലം ചാത്തന്നൂരിലാണ് സംഭവം. ആദിച്ചനല്ലൂർ പ്ലാക്കാട് തെക്കേവിള വീട്ടിൽ ജി. ശ്രീകുമാർ (56) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൈലക്കാട് ഇറക്കത്തായിരുന്നു അപകടം. ( kollam bike accident One person died ).

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

ഗുരുതരമായി പരുക്കേറ്റ ശ്രീകുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. പ്ലാക്കാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ ആയിരുന്നു ഇദ്ദേഹം. ഭാര്യ: ദീപ്തി ശ്രീകുമാർ. മക്കൾ: ശിഖ ശ്രീകുമാർ (ടെക്നോപാർക്ക്,​ തിരുവനന്തപുരം), തീർഥ ശ്രീകുമാർ (ബി. ടെക് വിദ്യാർഥിനി).

Story Highlights: kollam bike accident One person died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here