Advertisement

ഹരിയാന കായിക മന്ത്രിക്കെതിരെ പീഡന ശ്രമത്തിന് കേസെടുത്തു

January 1, 2023
2 minutes Read

വനിതാ പരിശീലകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ താരവും ഹരിയാന കായിക മന്ത്രിയുമായ സന്ദീപ് സിംഗിനെതിരെ ചണ്ഡീഗഡ് പൊലീസ് കേസെടുത്തു. പുതുവത്സര തലേന്ന് ചണ്ഡീഗഢിലെ സെക്ടർ 26 പൊലീസ് സ്റ്റേഷനിൽ സെക്ഷൻ-354, 354 എ, 354 ബി, 342, 506 ഐപിസി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2022 ജൂലൈ ഒന്നിനാണ് പീഡനം നടന്നതെന്ന് വനിതാ കോച്ച് പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. മന്ത്രി തന്നെ ചണ്ഡീഗഡിലെ വസതിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് ജൂനിയർ കോച്ചിന്റെ പരാതി. ഡോക്യുമെന്റ് വെരിഫിക്കേഷന്റെ പേരിലാണ് മന്ത്രി വിളിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് താൻ പഞ്ച്കുളയിൽ കായികവകുപ്പിൽ പരിശീലകനായി ചേർന്നെങ്കിലും മന്ത്രി ഇടപെട്ട് ജജ്ജാറിലേക്ക് മാറ്റുകയായിരുന്നുവെന്ന് കോച്ച് പറഞ്ഞു.

സ്‌നാപ്പ് ചാറ്റിലും ഇൻസ്റ്റാഗ്രാമിലും കായിക മന്ത്രി തനിക്ക് നിരന്തരം മെസേജ് അയയ്‌ക്കുന്നതായും ആരോപിച്ചു. തന്റെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്നും അത് പൊലീസ് അന്വേഷണത്തിൽ ഹാജരാക്കുമെന്നും വനിതാ പരിശീലക കൂട്ടിച്ചേർത്തു. അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പ്രതികരിച്ചു.

Story Highlights: Haryana Sports Minister Sandeep Singh booked for sexually harassing athletics coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top