Advertisement

ഗൃഹനാഥന്റെ ചെവിക്ക് വെട്ടിയ കഞ്ചാവ് സംഘത്തിലെ ഒരാളെ പൊലീസ് അര കിലോമീറ്ററോളം ഓടിച്ചിട്ട് പിടികൂടി

January 1, 2023
Google News 2 minutes Read
Suspect arrested assaulting middle aged man Parassala

ഗൃഹനാഥന്റെ ചെവിക്ക് വെട്ടിയ കഞ്ചാവ് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. പാറശാലയിലാണ് സംഭവം നടന്നത്. പരശുവയ്ക്കൽ ആലമ്പാറ മാണംകോണം എസ്.എം.ഭവനിൽ മിഥുൻ (19) ആണ് പിടിയിലായത്. പൊലീസ് സംഘത്തെക്കണ്ട് പ്രതി ഓടി രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടെ അര കിലോമീറ്ററോളം പിന്തുടർന്ന് ഓടിച്ചിട്ടുപിടിക്കുകയായിരുന്നു. ( Suspect arrested for assaulting middle aged man Parassala ).

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സ്വന്തം വസ്തുവിൽവച്ച് ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിനാണ് കഞ്ചാവ് മാഫിയ സംഘം പരശുവയ്ക്കൽ സ്വദേശിയായ അജിയുടെ വീടാക്രമിച്ചത്. പത്ത് ദിവസത്തോളം പ്രതികൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം മിഥുൻ വീട്ടിൽ എത്തിയതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് വീടുവളഞ്ഞ് പ്രതിയെ വലയിലാക്കുകയായിരുന്നു.

Story Highlights: Suspect arrested for assaulting middle aged man Parassala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here