സ്വർണ വില ഇടിഞ്ഞു; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,045 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,360 രൂപയാണ്. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 4,170 രൂപയാണ് വില. ( gold price decrease by 15rs )
ഇന്നലെ സ്വർണവിലയിൽ വൻ കുതിപ്പാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 25 രൂപ വർധിച്ച് 5,060 ൽ എത്തിയിരുന്നു. ഇതോടെ രു പവൻ സ്വർണത്തിന്റെ വില 40,480 രൂപയായിരുന്നു.
Read Also: സ്വർണം കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ലാഭം ഗോൾഡ് ബോണ്ട്; ലാഭം എത്ര ? എങ്ങനെ വാങ്ങാം ?
24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10k,14k,18k, 24k എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24k കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22k സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22k ഗോൾഡാണ്. 22ഗ സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.
Story Highlights: gold price decrease by 15rs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here