Advertisement

സൗദിയില്‍ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

January 2, 2023
Google News 2 minutes Read
Rain alert at west part of saudi arabia

സൗദി അറേബ്യയില്‍ നാളെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കനഞ്ഞ മഞ്ഞു വീഴ്ച ജനജീവിതം ദുസ്സഹമാക്കി.(Rain alert at west part of saudi arabia)

സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യയായ തുറൈഫിലാണ് കനത്ത മഞ്ഞു വീഴ്ച അനുഭവപ്പെടുന്നത്. പകല്‍ അന്തരീക്ഷ താപം 11 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്. റോഡുകളിലും പര്‍വത നിരകളിലും വന്‍തോതില്‍ മഞ്ഞു വീണതിനെ തുടര്‍ന്ന് പുറം ജോലി ചെയ്യാന്‍ കഴിയാത്ത വിധം ജന ജീവിതം ദുസ്സഹമായി. പലയിടങ്ങളിലും ഗതാഗതത്തെയും ഇതു ബാധിച്ചു.

തിങ്കളാഴ്ച പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരുക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ പ്രവിശ്യയിലെ വിദ്യാലയങ്ങള്‍ക്ക് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അവധി പ്രഖ്യാപിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ക്ലാസ് നടക്കുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ വെളളിയാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Read Also: ദുബായില്‍ പുതുവത്സരദിനത്തില്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് താരങ്ങള്‍

Story Highlights: Rain alert at west part of saudi arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here