Advertisement

കലോത്സവം 2023: അതിനൂതന സാങ്കേതിക വിദ്യ ഒരുക്കിയ ട്വന്റിഫോർ പവലിയൻ ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

January 3, 2023
Google News 2 minutes Read
muhammed riyas inaugurates 24 pavilion kalolsavam

അതിനൂതന സാങ്കേതിക വിദ്യ ഒരുക്കിയ ട്വന്റിഫോർ പവലിയൻ ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് രാവിലെ 8 മണിയോടെ ട്വന്റിഫോർ പവലിയൻ സനന്ദർശിച്ച മന്ത്രി ട്വന്റിഫോറിന്റെ ടിടിഎസ് സാങ്കേതിക വിദ്യയെ പ്രശംസിക്കുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും പവലിയൻ സന്ദർശിച്ചു. ( muhammed riyas inaugurates 24 pavilion kalolsavam )

കലോത്സവത്തിലെ 24 വേദികളിൽ നിന്നും സമഗ്ര കവറേജൊരുക്കാൻ ട്വന്റിഫോറിൽ നിന്നും 30 പേരുടെ സംഘമാണ് കോഴിക്കോട് എത്തിയിരിക്കുന്നത്. ഇന്ന് മുതൽ ഏഴാം തിയതി വരെ നീണ്ട് നിൽക്കുന്ന കലാമാമാങ്കത്തിന്റെ തത്സമയ വിവരങ്ങൾ പ്രേക്ഷകരിലേക്ക് യഥാസമയം എത്തിക്കാൻ അതിനൂതന സാങ്കേതിക വിദ്യകളായ ടിടിഎസ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ അനന്ത സാധ്യതകളും പരീക്ഷിക്കും.

Read Also: നടി വിന്ദൂജ മേനോൻ കലാതിലകമായ കാലത്ത് കലാപ്രതിഭയായി തിളങ്ങിയ യുവാവ്; ഇന്ന് എവിടെയാണ് ?

24 വേദികളിലായി 14000 മത്സരാർഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. പാലക്കാട് നിന്നെത്തിച്ച കലാ കിരീടം ഇന്നലെ ജില്ലാഅതിർത്തിയിൽ നിന്ന് ഏറ്റുവാങ്ങി വർണാഭമായ ഘോഷയാത്രയോട്കൂടി കലോത്സവ നഗരിയിലെത്തിച്ചിരുന്നു. കൊവിഡിന് ശേഷമുള്ള കലോത്സവമായതിനാൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. കലോത്സവത്തിലെ 24 വേദികളിൽ നിന്നും ട്വന്റിഫോർ സംഘം സമഗ്ര കവറെജുമായി പ്രേക്ഷകർക്കൊപ്പമുണ്ട്.

Story Highlights: muhammed riyas inaugurates 24 pavilion kalolsavam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here