പിഎസ്ജിയുടെ തോല്‍വി;’മെസിയും നെയ്മറുമില്ല, എംബാപ്പെയ്ക്ക് സ്വന്തമായി ഒന്നും ചെയ്യാനായില്ല’; പന്ന്യന്‍ രവീന്ദ്രന്‍

ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെയെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐ നേതാവും ഫുട്‌ബോള്‍ നിരീക്ഷകനുമായ പന്ന്യന്‍ രവീന്ദ്രന്‍. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ തോല്‍വിയ്ക്ക് പിന്നാലെയാണ് വിമർശനം.(pannian ravindran criticized mbappe for psg lose)
മെസിയും നെയ്മറും കണിശമായി നല്‍കുന്ന പാസിന്റെ ബലംകൂടിയാണ് അദ്ദേഹത്തിന്റെ ഗോള്‍നേട്ടങ്ങളില്‍ പലതുമെന്നായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. സൂപ്പര്‍ താരങ്ങളായ മെസ്സിയും നെയ്മറും കളിച്ചില്ല. എംബാപ്പെയ്ക്ക് സ്വന്തമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞുമില്ല.
ഇപ്പോള്‍ ഒരുകാര്യം എംബാപ്പെയ്ക്ക് വ്യക്തമായികാണും. മെസിയും നെയ്മറും കണിശമായി നല്‍കുന്ന പാസിന്റെ ബലംകൂടിയാണ് അദ്ദേഹത്തിന്റെ ഗോള്‍നേട്ടങ്ങളില്‍ പലതും. ഈ സത്യം ഇപ്പോഴെങ്കിലും എംബാപ്പെക്ക് മനസ്സിലാകും എന്ന് കരുതാം’, പന്ന്യന്‍ രവീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇന്നലെ ഫ്രഞ്ച് ലീഗില്‍ ചാംബ്യന്മാരായ പി എസ് ജി ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തകര്‍ന്നു പോയത്. ഈ സീസണില്‍ തോല്‍വി അറിയാതിരുന്ന പിഎസ്ജിയെ ലെന്‍സ് ആണ് പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരങളായ മെസ്സിയും നെയ്മറും കളിച്ചില്ല. എംബാപ്പെക്ക് സ്വന്തമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞുമില്ല.ഇപ്പോള്‍ ഒരുകാര്യം എംബാപ്പെക്ക് വ്യക്തമായികാണും. മെസ്സിയും നെയ്മറും കണിശമായി നല്‍കുന്ന പാസിന്റെ ബലംകൂടിയാണ് അദ്ദേഹത്തിന്റെ ഗോള്‍നേട്ടങളില്‍ പലതും. ഈ സത്യം ഇപ്പോഴെങ്കിലും എംബാപ്പെക്ക് മനസ്സിലാകും എന്ന് കരുതാം.ഫുട്‌ബോള്‍ ഒരു ടോട്ടല്‍ ഗെയിം ആണ്. വ്യക്തി മികവുകള്‍ കൂടിചേരുംബോളാണ് ടീമിന്റെ വിജയം. എംബാപ്പെക്ക് നല്ല കഴിവും വേഗതയും പൊടുന്നനെ ഗോള്‍ നേടാനുള്ള കഴിവും ഉണ്ട്. പക്ഷെ, അത് പ്രയോജനപ്പെടണമെങ്കില്‍ സഹതാരങ്ങളുടെ സഹായം കൂടിവേണം.
Story Highlights: pannian ravindran criticized mbappe for psg lose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here