കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരം

കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരം. ബൈ-ലിംഗ്വൽ ടൈപിസ്റ്റ് തസ്തികയിലാണ് ഒഴിവ്. ( job vacancy in indian embassy kuwait )
അറബിക് ഭാഷയിൽ ബിരുദമോ, ഡിപ്ലോമയോ ഉള്ള ഇംഗ്ലിഷ്- അറബിക് വിവർത്തനത്തിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ള ( നയതന്ത്ര/അന്താരാഷ്ട്ര മേഖലകൾ) വ്യക്തികൾക്കാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനവും വേഗത്തിൽ ടൈപ്പ് ചെയ്യാനുള്ള കഴിവും അനിവാര്യമാണ്. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷും അറബിയും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് വേണം. ഹിന്ദിയോ മറ്റ് ഇന്ത്യൻ ഭാഷകളിലോ ഉള്ള പ്രാവീണ്യം അഭികാമ്യം.
Read Also: അജ്മാനിൽ ഈ മാസം മുതൽ പുതിയ ബസ് നിരക്ക്
ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാണ്. കുവൈറ്റ് റെസിഡൻസിയും വേണം. eoikuwaitrecruitment@gmail.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 2023 ജനുവരി 10 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തിയതി.
Story Highlights: job vacancy in indian embassy kuwait