Advertisement

‘യുവജനകമ്മീഷൻ പദവി ലക്ഷ്യം വെയ്‌ക്കൂ., ശോഭനമായ ഭാവി സ്വന്തമാക്കൂ’; വിമർശനവുമായി നടൻ ജോയ് മാത്യു

January 5, 2023
Google News 2 minutes Read

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് നടൻ ജോയ് മാത്യു. ചിന്താ ജെറോമിന്റെ ശമ്പളം 50,000 ത്തിൽ നിന്ന് ഒരു ലക്ഷം രൂപയായാണ് ഉയർത്തിയത്.(joy mathew against chintha jerome)

‘ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും ധന-സമയ-ഊർജ്ജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജനകമ്മീഷൻ പദവി ലക്ഷ്യം വെയ്‌ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണ്’ എന്ന് ചിന്താ ജെറോമിന്റെ ശമ്പള വർദ്ധനവിനെ പരിഹസിച്ച് ജോയ് മാത്യു ഫേയ്സ്ബുക്കിൽ കുറിച്ചു.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകാൻ സർക്കാർ തീരുമാനം.പതിനൊന്ന് മാസത്തെ ശമ്പളകുടിശ്ശികയായി ആറ് ലക്ഷം രൂപ അനുവദിക്കാനാണ് ഉത്തരവ്. 2016ൽ ചിന്ത ജെറോം ചുമതലയേൽക്കുമ്പോൾ ശമ്പളം അൻപതിനായിരം രൂപയായിരുന്നു.

2016ൽ ചിന്ത ജെറോം ചുമതലയേൽക്കുമ്പോൾ ശമ്പളം അൻപതിനായിരം രൂപയായിരുന്നു. 2018 മെയ് യിൽ കമ്മീഷൻ ചട്ടം രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തി. മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകണമെന്ന് ചിന്ത ജെറോ ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പും യുവജനക്ഷേമവകുപ്പും ആദ്യം നിരസിക്കുകയായിരുന്നു. വീണ്ടും ധനവകുപ്പിനെ അപേക്ഷയുമായി സമീപിച്ചപ്പോഴാണ് 11 മാസത്തെ കുടിശ്ശിക നൽകാനുള്ള പ്രത്യേക തീരുമാനം എടുത്തത്.

Story Highlights: joy mathew against chintha jerome

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here