Advertisement

സംസ്ഥാന ബിജെപിയില്‍ പുനസംഘടനയുണ്ടാകും; അധ്യക്ഷനായി കെ സുരേന്ദ്രന്‍ തന്നെ തുടരാന്‍ സാധ്യത

January 5, 2023
Google News 3 minutes Read

സംസ്ഥാന ബിജെപിയില്‍ ഉടന്‍ പുനസംഘടനയുണ്ടാകുമെന്ന് സൂചന. അധ്യക്ഷനായി കെ സുരേന്ദ്രന്‍ തന്നെ തുടരാനാണ് സാധ്യത. ബൂത്ത് മുതല്‍ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളില്‍ അഴിച്ചുപണി ഉണ്ടായേക്കും. ബോധപൂര്‍വം അവഗണിച്ചവരെ അടക്കം ഉള്‍പ്പെടുത്തും. പ്രകാശ് ജാവദേക്കര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും നടപടി. ( K Surendran is likely to continue as bjp president)

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് പുനസംഘടന എന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപി അഞ്ച് സീറ്റുകള്‍ നേടുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 2019ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന് കേരളത്തിലുള്ളവര്‍ ധരിച്ചതിനാലാണ് ആ വര്‍ഷം ബിജെപിക്ക് സീറ്റ് ലഭിക്കാതിരുന്നതെന്നും ഇപ്പോള്‍ സ്ഥിതി മാറിയെന്നുമാണ് പ്രകാശ് ജാവദേക്കറുടെ വിലയിരുത്തല്‍.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയതിനെതിരെ പ്രകാശ് ജാവദേക്കര്‍ ഇന്നലെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു മന്ത്രി ഭരണഘടനയെ അവഹേളിക്കുന്നത് അപൂര്‍വസംഭവമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights: K Surendran is likely to continue as bjp president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here