Advertisement

സുഹൃത്തുക്കളുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്ന് സംശയം; നയന സൂര്യയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു

January 5, 2023
Google News 2 minutes Read
nayana surya death murder suspicion

യുവ സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. പ്രത്യേക സംഘത്തിന്റെ പരിശോധനയിൽ മരണത്തിൽ നിഗൂഢതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് വിലയിരുത്തൽ. കേസിൽ പ്രത്യേക സംഘം നാളെ റിപ്പോർട്ട് നൽകും. ( nayana surya death murder suspicion )

നയന സൂര്യയുടെ സുഹൃത്തുക്കളെ വീണ്ടും ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നയനയുടെ മുറിയിൽ ആദ്യം പ്രവേശിച്ചവരെയാണ് ചോദ്യംചെയ്യുന്നത്. സുഹൃത്തുക്കളുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. അന്വേഷണ സംഘം നയനയുടെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

ആദ്യ അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായി. മഹസർ തയ്യാറാക്കുന്നതിലടക്കം വീഴ്ചയുണ്ടെന്നാണ് കണ്ടെത്തൽ. നയനയുടെ മുറി പൂട്ടിയിരുന്നെങ്കിലും സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ. പുറത്ത് നിന്ന് അകത്ത് കടക്കാൻ വഴിയുണ്ടെന്നും കണ്ടെത്തി. മുറി തുറന്നത് എങ്ങനെയെന്നത് മഹസറിൽ വ്യക്തമാക്കിയിട്ടില്ല.

Story Highlights: nayana surya death murder suspicion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here