ഭരണഘടനയെ അധിക്ഷേപിച്ചുവെന്ന കേസില്‍ മന്ത്രി സജി ചെറിയാന് ആശ്വാസം

ഭരണഘടനയെ അധിക്ഷേപിച്ചുവെന്ന കേസില്‍ മന്ത്രി സജി ചെറിയാന് ആശ്വാസം. പൊലീസ് റിപ്പോര്‍ട്ടിനെതിരെ പരാതി നല്‍കിയ ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
രണ്ട് ഹര്‍ജികളാണ് ഇന്ന് കോടതിക്ക് മുന്നിലെത്തിയത്. പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതി സ്വീകരിക്കരുതെന്നും കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കാണിച്ച് ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയല്‍ തിരുവല്ല കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ ഇന്നലെ വാദം കേട്ട ശേഷമാണ് തിരുവല്ല കോടതി ഇന്ന് വിധി പറയാനായി മാറ്റിവച്ചത്.
Read Also: ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കും; മുന്‍കാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കാന്‍ സര്‍ക്കാര്‍
പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും ഹൈക്കോടതി തീരുമാനം വരും വരെ കേസില്‍ തീരുമാനമെടുക്കരുതെന്നുമുള്ള അഭിഭാഷകന്റെ പരാതികളിലാണ് തിരുവല്ല കോടതിയുടെ വിധി. ഭരണഘടനയെ അവഹേളിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് തിരുവല്ല കീഴ്‌വായ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു തിരുവല്ല ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയത്.
Story Highlights: Relief to minister Saji Cherian insulting constitution case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here