Advertisement

ആനാവൂര്‍ നാഗപ്പനെ മാറ്റും; വി.ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

January 5, 2023
1 minute Read
V. Joy cpim Thiruvananthapuram district Secretary

വി. ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ആനാവൂര്‍ നാഗപ്പനെ സ്ഥാനത്ത് നിന്ന് മാറ്റും. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ധാരണയായത്.

എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന സമ്മേളത്തിന് ശേഷം ആനാവൂര്‍ നാഗപ്പനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുത്തിരുന്നു. ആ സമയത്ത് തന്നെ ആനാവൂര്‍ നാഗപ്പനെ സ്ഥാനം ഒഴിയേണ്ടതായികരുന്നു. എന്നാല്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള കടുത്ത വിഭാഗീതയാണ് തടസമായത്. അതുകൊണ്ടുതന്നെ ആനാവൂര്‍ നാഗപ്പന് പകരം മറ്റൊരു സെക്രട്ടറിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Read Also: വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ നിര്‍ദേശം; ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളുടെ യോഗത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദവും സിപിഐഎമ്മിന്റെ പോഷക സംഘടനകളിലെ പ്രശ്‌നങ്ങളും വലിയ വിവാദങ്ങളായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ആനാവൂര്‍ നാഗപ്പനെ സ്ഥാനത്ത് നിന്ന് മാറ്റി വി. ജോയ് നിയമിക്കുന്നത്.

Story Highlights: V. Joy cpim Thiruvananthapuram district Secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top