ഫാ. ലീനസ് മരിയ സുക്കോൾ എസ്. ജെയെ ദൈവദാസ പദവിയിലേക്ക് ഉയർത്തി

വടക്കൻ മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഇറ്റാലിയൻ മിഷനറി ഫാ. ലീനസ് മരിയ സുക്കോൾ എസ്. ജെയെ ദൈവദാസ പദവിയിലേക്ക് ഉയർത്തി. കണ്ണൂർ പരിയാരത്തെ മരിയാപുരം പള്ളിയിൽ, കണ്ണൂർ രൂപതാ ബിഷപ്പ് അലക്‌സ് വടക്കുംതല ദൈവദാസ പദവിയിലേക്ക് ഉയർത്തിയുള്ള വത്തിക്കാൻ പ്രഖ്യാപനം വായിച്ചു.
വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ആദ്യപടിയായാണ് ദൈവദാസ പ്രഖ്യാപനം. ഇറ്റലിയിലെ ത്രെന്തോ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ലൂയിജി ബ്രെസാനാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്.
കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, ബത്തേരി രൂപത അധ്യക്ഷൻ ബിഷപ്പ് ജോസഫ് മാർ തോമസ്, തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്
Story Highlights: Fr LENUS MARIA ZUCOL SJ
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here