Advertisement

കെഎൽ രാഹുലിന്റെ വിവാഹം ഈ മാസമെന്ന് റിപ്പോർട്ട്; വധു താരപുത്രി

January 6, 2023
Google News 2 minutes Read
kl rahul wedding this month

കെഎൽ രാഹുലിന്റെ വിവാഹം ഈ മാസം അവസാനത്തോടെ നടക്കുമെന്ന് റിപ്പോർട്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയാണ് വധു. ജനുവരി 20ന് ശേഷമുള്ള തിയതിയിലാകും വിവാഹം. ( kl rahul wedding this month )

സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലാകും വിവാഹ ചടങ്ങുകൾ നടക്കുക. സ്വകാര്യ ചടങ്ങിൽ രാഹുലിന്റേയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. പിന്നാലെ ക്രിക്കറ്റ്, സിനമാ ലോകത്തുള്ളവർക്കായി ഗംഭീര സൽകാര വിരുന്നും ഒരുക്കും.
ആതിയയും രാഹുലും വിവാഹശേഷം താമസിക്കുക റൺബീർ-ആലിയ ദമ്പതികളുടെ ബാന്ദ്രയിലുള്ള വീടിന് സമീപമുള്ള വീട്ടിലായിരിക്കും.

നേരത്തെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് സുനിൽ ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹൽദി, മെഹന്ദി, സംഗീത് ഉൾപ്പെടെ എല്ലാ ചടങ്ങുകളും വിവാഹത്തിനുണ്ടാകും.

സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടിയുടെ ആദ്യ ചിത്രമായ തഡപ്പിന്റെ സ്‌ക്രീനിംഗിനെത്തിയപ്പോഴാണ് കെഎൽ രാഹുലും ആതിയ ഷെട്ടിയും തമ്മിലുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

Story Highlights: kl rahul wedding this month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here