Advertisement

മച്ചാട് വനമേഖലയിലെ ചന്ദനമരക്കൊള്ള; അന്വേഷണസംഘം റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

January 6, 2023
Google News 1 minute Read
machad sandalwood robbery report

മച്ചാട് വനമേഖലയിലെ ചേപ്പലക്കോട് നടന്ന ചന്ദനമരക്കൊള്ളയിൽ അന്വേഷണസംഘം റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. സെൻട്രൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് നൽകുക. ( machad sandalwood robbery report )

അസിസ്റ്റൻറ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എംഎ അനസാണ് റിപ്പോർട്ട് കൈമാറുക. അതേസമയം ചന്ദനമരംകൊള്ളയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ
ഒത്താശയുണ്ടെന്നാരോപിച്ച് കോൺഗ്രസിന് പിന്നാലെ ബിജെപിയും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ബിജെപി നേതാക്കളുടെ സംഘം ഇന്നലെ വനമേഖലയിൽ മരംകൊള്ള നടന്ന പ്രദേശങ്ങൾ സന്ദർശിച്ചു.

നൂറിലധികം മരങ്ങൾ മുറിച്ചു കടത്തിയിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് അന്വേഷണസംഘം സമർപ്പിക്കുന്നതെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ വ്യക്തമാക്കി.

Story Highlights: machad sandalwood robbery report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here