Advertisement

ചാരവൃത്തി ആരോപണം; സൈനിക ഉദ്യോഗസ്ഥരെ തായ്‌വാൻ കസ്റ്റഡിയിലെടുത്തു

January 6, 2023
Google News 2 minutes Read

ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന സൈനിക ഉദ്യോഗസ്ഥരെ തായ്‌വാൻ കസ്റ്റഡിയിലെടുത്തു. റിട്ടയേർഡ് എയർഫോഴ്‌സ് ക്യാപ്റ്റനും മൂന്ന് സൈനിക ഉദ്യോഗസ്ഥരുമാണ് കാഹ്‌സിയുങ് നഗരത്തിൽ നിന്നും പിടിയിലായത്. ഹൈ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിനെ ഉദ്ധരിച്ചുള്ള തായ്‌വാനീസ് സെൻട്രൽ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ചാരവൃത്തി ആരോപിക്കപ്പെടുന്ന ഏഴ് പേരെ നേരത്തെ ചോദ്യം ചെയ്യലിന് എത്തിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. അവരിൽ മൂന്നുപേരെ 100,000 മുതൽ 200,000 വരെ തായ്‌വാൻ ഡോളർ (3,260 യുഎസ് ഡോളർ) ജാമ്യത്തിൽ വിട്ടയച്ചു. ഇവരെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ റിട്ടയേർഡ് എയർഫോഴ്സ് ക്യാപ്റ്റൻ ലീ, ലിയു, കുങ് എന്നീ രണ്ട് ലെഫ്റ്റനന്റ് കമാൻഡർമാരെയും കസ്റ്റഡിയിലെടുക്കാൻ പ്രോസിക്യൂട്ടറുടെ ഓഫീസ് അപേക്ഷ സമർപ്പിക്കുകയായിരുന്നു.

2013ൽ സേനയിൽ നിന്ന് വിരമിച്ചതിന് ശേഷം ലി ചൈനയിൽ ബിസിനസ്സ് ചെയ്യാൻ തുടങ്ങി. പിന്നീട് നാവികസേനയിലും വ്യോമസേനയിലും സജീവമായ സൈനിക ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചാരനായി ബെയ്ജിംഗ് അദ്ദേഹത്തെ റിക്രൂട്ട് ചെയ്തു. ഒരു ഷെൽ കമ്പനി വഴി ആറ് സൈനിക ഉദ്യോഗസ്ഥരെയെങ്കിലും ലി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ചാരവൃത്തി ആരോപണങ്ങൾ അന്വേഷിക്കാൻ മുൻകൈയെടുത്ത സൈനിക ഉദ്യോഗസ്ഥരാണ് കേസ് വെളിപ്പെടുത്തിയതെന്ന് ദേശീയ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചു തായ്‌വാൻ മാധ്യമങ്ങളൾ കൂട്ടിച്ചേർത്തു.

Story Highlights: Taiwan detains military officers suspected of spying for China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here