Advertisement

കോഴിക്കോടിനെ ഇളക്കി മറിച്ച കേരളാ സ്‌കൂൾ കലോത്സവം ഫ്ലവേഴ്‌സിൽ നാളെ രാവിലെ 11 മണി മുതൽ രാത്രി 7 വരെ

January 7, 2023
Google News 2 minutes Read
Kerala School Kalolsavam 2023 at Flowers

കോഴിക്കോടിനെ ഇളക്കി മറിച്ച കേരളാ സ്‌കൂൾ കലോത്സവം ഫ്ലവേഴ്‌സിൽ നാളെ രാവിലെ 11 മണി മുതൽ രാത്രി 7 മണി വരെ സംപ്രേഷണം ചെയ്യും. പ്രതിഭയുടെ മാറ്റുരച്ച സർഗ നിമിഷങ്ങൾ കാണാനാവാതെ പോയവർക്ക് മുഴുവനായി മത്സരങ്ങൾ ആസ്വദിക്കാനുള്ള അപൂർവ അവസരമാണിത്. ( Kerala School Kalolsavam 2023 tomorrow at Flowers ).

61ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ആതിഥേയരായ കോഴിക്കോടാണ് സ്വന്തമാക്കിയത്. 935 പോയിൻ്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്. ഇരു ജില്ലകൾക്കും 913 പോയിൻ്റ് വീതമുണ്ട്. 907 പോയിൻ്റുമായി തൃശൂർ മൂന്നാമതും 871 പോയിൻ്റുമായി എറണാകുളം നാലാതുമാണ്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

പതിവുപോലെ പാലക്കാട് ആലത്തൂരിലെ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് ഏറ്റവുമധികം പോയിൻ്റുള്ള സ്കൂൾ. 156 പോയിൻ്റുള്ള ഗുരുകുലം സ്കൂളിനു പിന്നിൽ 142 പോയിൻ്റുള്ള തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് സ്കൂൾ രണ്ടാമതുണ്ട്. സെൻ്റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂർ, സിൽവർ ഹിൽസ് എച്ച് എസ് എസ് കോഴിക്കോട്, ദുർഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് കാസർഗോഡ് എന്നീ സ്കൂളുകളാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.

അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമാപന സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വെജ് ആവശ്യമുള്ളവർക്ക് വെജും നോൺ വെജ് ആവശ്യമുള്ളവർക്ക് അതും കഴിക്കാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

“എൻ്റെ കുഞ്ഞുങ്ങൾക്ക് കോഴിക്കോട് ബിരിയാണി നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണത്തെ കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് ഇവിടെ സൂചിപ്പിക്കുകയാണ്. വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് നോൺ വെജിറ്റേറിയനും കഴിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്നുള്ള കാര്യം സൂചിപ്പിക്കുന്നു. എല്ലാവരുടെയും ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടും.”- മന്ത്രി പറഞ്ഞു.

Story Highlights: Kerala School Kalolsavam 2023 tomorrow at Flowers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here