14 വയസുകാരിയെ പീഡിപ്പിച്ച കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസർ അറസ്റ്റിൽ

പോക്സോ കേസിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം. 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് വർക്കല അയിരൂർ സ്വദേശി പ്രകാശി(55)നെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി പാറശാല ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസറാണ് പ്രകാശ്. ( POCSO case KSRTC vehicle supervisor arrested ).
പെൺകുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം കണ്ടതോടെ അദ്ധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തുന്നത്.
തുടർന്ന് രക്ഷകർത്താക്കളുടെ പരാതിയുടെയും കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അയിരൂർ പൊലീസ് പോക്സോ നിയമപ്രകാരം പ്രകാശിനെതിരെ കേസെടുത്തത്.
Read Also: കഞ്ചാവ് കേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 വർഷം കഠിന തടവും പിഴയും
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നയാളാണ് പ്രതി. ഇയാൾ നേരത്തെ തന്നെ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് പറയുന്നു.
എടപ്പാളിലുണ്ടായ മറ്റൊരു സംഭവത്തിൽ വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെയും പോക്സോ കേസെടുത്തു. കപ്പൂർ പഞ്ചായത്ത് മുൻ അംഗവും കുമരനെല്ലൂർ എൻജിനിയർ റോഡ് സ്വദേശിയുമായ കോമത്ത് സമദിനെതിരെയാണ് (40) ചങ്ങരംകുളം പൊലീസ് കേസെടുത്തത്. എൽപി സ്‌കൂൾ വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച് രക്ഷിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. സംഭവത്തിനുശേഷം ഇയാൾ ഒളിവിലാണ്.
Story Highlights: POCSO case KSRTC vehicle supervisor arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here