കെഎസ്ആർടിസി ശമ്പള വിതരണം വൈകുന്നു; തൊഴിലാളി സമരം രണ്ടാം ദിനത്തിലേക്ക്
കെഎസ്ആർടിസി ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ചുള്ള തൊഴിലാളി സമരം രണ്ടാം ദിനവും തുടരുന്നു. പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് ആണ് ചീഫ് ഓഫിസിന് മുന്നിൽ നിരാഹാര സമരം നടത്തുന്നത്. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പള വിതരണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക, ശമ്പള വിതരണം ഉടൻ തുടങ്ങുക എന്നി ആവശ്യങ്ങളാണ് സമര സമതി മുന്നോട്ട് വെക്കുന്നത്.
സമരം സർവീസുകളെ ഇതുവരെ ബാധിച്ചിട്ടില്ല. ധനവകുപ്പിനോട് 80 കോടി രൂപ മനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇതാണ് ശമ്പളം വൈകാൻ കാരണമെന്നാണ് മനേജ്മെന്റിന്റെ വാദം.
Read Also: കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല; കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം തുടരുന്നു
ഇതിനിടെ ഇതിനിടെ ശമ്പളം ഔദാര്യമല്ല അവകാശമാണെന്ന് മനസ്സിലാക്കാത്തത് പിണറായി സർക്കാരിനും കെഎസ്ആർടിസി മാനേജ്മെൻ്റിനും മാത്രമാണെന്ന് ടി.ഡി.എഫ് സംസ്ഥാന തമ്പാനൂർ രവി ആരോപിച്ചു. ശമ്പളം കിട്ടുന്നതുവരെ നിരാഹാര സമരം തുടരുമെന്നും കൂടുതൽ പ്രവർത്തകരെ അണിനിരത്തുമെന്നും വിൻസൻ്റ് എംഎൽഎ യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
Story Highlights: Unions protest over recurring salary delays in KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here