ആന്തരികാവയവങ്ങളിൽ വിഷാംശത്തിന്റെ സാനിധ്യം; അഞ്ജുശ്രീയുടെ മരണ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരിച്ച് പൊലീസും

കാസർഗോഡ് മരിച്ച അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളിൽ വിഷാംശത്തിന്റെ സാന്നിധ്യമുണ്ടെന്ന് കാസർഗോഡ് ജില്ലാ പൊലീസ് മേധാവി. അഞ്ജുശ്രീയുടെ മരണ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് പൊലീസും സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി പൊലീസ് മേധാവി അറിയിച്ചു. ( kasargod anjusree death postmortem details )
ചില തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക നിഗമനത്തിൽ എത്തിയിട്ടുണ്ടെന്നും രാസപരിശോധനാ ഫലം ലഭിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും എസ്. പി വൈഭവ് സക്‌സേന പറഞ്ഞു.
കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നായിരുന്നു പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായത് മരണ കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ലഭിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിഷ സാന്നിധ്യമുള്ളതിനാലാണ് കരൾ പ്രവർത്തന രഹിതമായത്. ഈ വിഷാംശം കണ്ടെത്തിയെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമൈറിയെന്നും അധികൃതർ വ്യക്തമാക്കി.
Story Highlights: kasargod anjusree death postmortem details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here