Advertisement

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ 10 വയസ്സ് പ്രായവും 30 കിലോ തൂക്കവുമുള്ള രാജവെമ്പാല; ഒടുവിൽ പിടികൂടി കൂട്ടിലാക്കി

January 8, 2023
2 minutes Read
King cobra in car Finally caught

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി. പാലക്കുഴി മുണ്ടപ്ലാക്കൽ കുഞ്ഞുമോന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ്, 10 വയസ്സ് പ്രായവും 30 കിലോയോളം തൂക്കവുമുള്ള ആൺ രാജവെമ്പാല കയറി ഇരിപ്പുറപ്പിച്ചത്. ( King cobra in car Finally caught ).

https://www.twentyfournews.com/wp-content/uploads/2023/01/WhatsApp-Video-2023-01-08-at-07.59.16.mp4

Read Also: രാജവെമ്പാലയെ ഷാംപൂ തേച്ച് കുളിപ്പിക്കുന്ന യുവാവ്; വിഡിയോ വൈറൽ

കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കാതെ വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയ രാജവെമ്പാലയെയാണ് ഒടുവിൽ പിടികൂടിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സലിം, ബീറ്റ് ഫോറസ്റ്റ് ഓഫീസ സുനിൽ, അപ്പുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലിയാണ് രാജവെമ്പാലയെ പിടികൂടി കൂട്ടിലാക്കിയത്.

Story Highlights: King cobra in car Finally caught

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top