Advertisement

സൗദിയില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ പാടില്ല; ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി

January 9, 2023
Google News 2 minutes Read
Alcohol will not allowed to sold at duty free shops saudi

ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ പാടില്ലെന്ന് സൗദി കസ്റ്റംസ്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും മറ്റ് അതിര്‍ത്തി കവാടങ്ങളിലും പ്രവര്‍ത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ പാടില്ലെന്നാണ് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഉത്തരവ്. ട്വിറ്ററിലൂടെയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്ക് ബാധകമാകുന്ന നിയമമനുസരിച്ചാണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു. ജിസിസി രാജ്യങ്ങള്‍ക്കായി ഏകീകൃത കസ്റ്റംസ് നിയമപ്രകാരം ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളും വ്യവസ്ഥകളും അതോറിറ്റി ചൂണ്ടിക്കാട്ടി. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ നിയന്ത്രണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

വ്യോമ, കടല്‍ ഗതാഗതം വഴി രാജ്യത്തേക്ക് എത്തുന്നവര്‍ക്കും പുറത്തേക്ക് പോകുന്നവര്‍കര്‍ക്കുമായി ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് നിയമങ്ങളും വ്യവസ്ഥകളും രൂപീകരിച്ചത്.

Read Also: അൽ ഷുഹുബിലേക്കുള്ള റോഡിൽ പാറക്കല്ല് വീണ് ഗതാഗതം സ്തംഭിച്ചു

റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ പാസഞ്ചര്‍ ഹാളുകളില്‍ നിലവില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൂടുതല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്.

Story Highlights: Alcohol will not allowed to sold at duty free shops saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here