യുഎസിൽ ഇന്ത്യൻ വംശജനായ യുവാവ് മകനെ കുത്തിക്കൊന്നു

യുഎസിലെ ടെക്‌സാസിൽ 9 വയസ്സുള്ള മകനെ ഇന്ത്യൻ വംശജനായ പിതാവ് കൊലപ്പെടുത്തി. 39 കാരനായ സുബ്രഹ്മണ്യൻ പൊന്നഴകനാണ് മകനെ കുത്തി കൊലപ്പെടുത്തിയത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി മക്കിന്നി പൊലീസ് അറിയിച്ചു.
ജനുവരി 6 നാണ് സംഭവം. അയൽവാസികളിൽ നിന്ന് വിവരം ലഭിച്ച പൊലീസ് സുബ്രഹ്മണ്യന്റെ വസതിയിൽ എത്തി. ഒന്നിലധികം കുത്തേറ്റ നിലയിൽ മകനെ ഗാരേജിൽ നിന്ന് കണ്ടെത്തി. 9 വയസ്സുള്ള ആൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം മകനെ കൊലപ്പെടുത്തിയ ശേഷം സുബ്രഹ്മണ്യൻ സ്വയം കുത്തി പരുക്കേൽപ്പിച്ചു. പ്രതിയെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: Indian-Origin Man Stabs 9-Year-Old Son To Death In US
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here