Advertisement

ബുംറയുടെ മടങ്ങിവരവ് വൈകുന്നു; കിവീസിനും ഓസീസിനുമെതിരെ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

January 10, 2023
Google News 1 minute Read

പേസർ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകുന്നു. ശ്രീലങ്കക്കെതിരായ ഏകദിനത്തിലൂടെ ബുംറ ദേശീയ ടീമിലേക്ക് തിരിച്ചുവരുമെന്ന് കരുതപ്പെട്ടിരുന്നതാണ്. എന്നാൽ, കഴിഞ്ഞ ദിവസം താരത്തെ ബിസിസിഐ ടീമിൽ നിന്ന് പിൻവലിച്ചു. ഇതിനു പിന്നാലെയാണ് താരം കിവീസിനും ഓസീസിനുമെതിരെ കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഈ മാസം 18 മുതലാണ് ന്യൂസീലൻഡ് ഇന്ത്യയിൽ പര്യടനം നടത്തുക. മൂന്ന് വീതം ഏകദിനങ്ങളും ടി-20കളും കിവീസ് കളിക്കും. ഫെബ്രുവരി 9 മുതൽ ഓസ്ട്രേലിയ ഇന്ത്യയിലെത്തും. 4 ടെസ്റ്റും 3 ഏകദിനങ്ങളും ഈ പര്യടനത്തിലുണ്ട്. ഈ പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ബുംറ കളിക്കില്ലെന്നാണ് വിവരം. അവസാന രണ്ട് ടെസ്റ്റിലും ഏകദിന പരമ്പരയിലും ബുംറ കളിച്ചേക്കും. ഒക്ടോബർ മുതൽ ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ പൂർണ ഫിറ്റാവാത്ത ബുംറയെ കളിപ്പിച്ചാൽ വീണ്ടും പരുക്കേൽക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് ബിസിസിഐ ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, മുംബൈ ഇന്ത്യൻസിൻ്റെ താരമായ ബുംറ ഐപിഎൽ കളിക്കുമോ എന്നതിൽ വ്യക്തതയില്ല.

നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് 2022 സെപ്തംബർ മുതൽ ബുംറ ടീമിൽ നിന്നും പുറത്തായിരുന്നു. ടി-20 ലോകകപ്പും താരത്തിനു നഷ്ടമായി. ശ്രീലങ്കക്കെതിരെ ബുംറ ടീമിൽ ഉൾപ്പെട്ടിരുന്നില്ല. പരമ്പര ആരംഭിക്കുന്നതിനു മുൻപ് താരത്തെ ടീമിൽ ഉൾപ്പെടുത്തി. എന്നാൽ, രണ്ട് ദിവസങ്ങൾക്കു ശേഷം ബുംറയെ വീണ്ടും ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

Story Highlights: jasprit bumrah wont play newzealand australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here