Advertisement

യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് മൂന്നാം ദിവസവും നേട്ടം

January 11, 2023
Google News 2 minutes Read
Indian rupee continues upward trend against UAE dirham

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹത്തിനെതിരെ 22.23 രൂപയിലെത്തി. യുഎസ് ഡോളറിനെതിരെ 13 പൈസ ഉയര്‍ന്ന് 81.61ലെത്തി. സൗദി റിയാലിനെതിരെ 21.57ലാണ് ഇന്ത്യന്‍ രൂപ ഇന്ന് വിനിമയം നടത്തുന്നത്.

ഇന്ത്യന്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഡോളറിനെതിരെ 81.73 ല്‍ വിനിമയം ആരംഭിച്ച ഇന്ത്യന്‍ രൂപ 81.61 ല്‍ എത്തി. ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.74 എന്ന നിലയിലായിരുന്നു. തിങ്കളാഴ്ച ഇത് 82.35 എന്ന നിലയിലായിരുന്നു.

Read Also: സ്വർണ വില വീണ്ടും ഇടിഞ്ഞു

തുടര്‍ച്ചയായ മൂന്നാംദിവസമാണ് യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ ഈ നേട്ടം സ്വന്തമാക്കുന്നത്.

Story Highlights: Indian rupee continues upward trend against UAE dirham

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here