Advertisement

‘ലഹരിക്കടത്ത് കേസ്’ ഇ ഡിക്ക് പരാതി നൽകി സിപിഐഎം നേതാക്കൾ; ഷാനവാസിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ

January 11, 2023
Google News 3 minutes Read

കരുനാഗപ്പള്ളി ലഹരിക്കടത്തിൽ ഷാനവാസിന് പങ്കുള്ളതായി തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ. എ ഷാനവാസിനെതിരെ നിലവിൽ പാർട്ടിക്ക് മുമ്പിൽ തെളിവില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. വാഹനം വാടകയ്ക്ക് കൊടുക്കുന്നതിന്റെ തെളിവുകൾ ഷാനവാസ് തന്നെ മാധ്യമങ്ങളെ കാണിച്ചു. ഷാനവാസ് വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. തെറ്റായ രീതിയിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ നീങ്ങിയാൽ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.(saji cheriyan says no evidence against shanavas drug trafficking)

അതേസമയം വിഷയത്തിൽ ആലപ്പുഴയിലെ സിപിഐഎമ്മിൽ വിഭഗീയത രൂപപ്പെട്ടു. ലഹരികടത്ത് കേസിൽ ആരോപണവിധേയനായ സിപിഐഎം നേതാവ് എ ഷാനവാസിനെ പുറത്താക്കണമെന്ന് ജില്ലാ സെക്രട്ടറിയുടെ നിലപാട് സെക്രട്ടറിയേറ്റിലെ തള്ളി. ഷാനവാസിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷണഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാക്കൾ എന്‍ഫോഴ്സ്മെന്‍റ് ഡയ്റക്ടറേറ്റിൽ പരാതി നൽകി.

Read Also: കൺമുന്നിൽ വിണ്ടുകീറുന്ന വീടുകളും പിളരുന്ന റോഡുകളും ! ജോഷിമഠിൽ നടക്കുന്ന പ്രതിഭാസം എന്ത് ? [24 Explainer]

സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉൾപ്പടെ നാലുപേരാണ് ലഹരി കടത്ത് കേസിൽ ഷാനവാസിനെ പുറത്താക്കണമെന്ന് സെക്രട്ടറിയേറ്റിൽ ആവശ്യപ്പെട്ട്. പ്രതിച്ചേർക്കാത്ത പശ്ചാത്തലത്തിൽ പുറത്താക്കാൻ പറ്റില്ലെന്ന് ഭൂരിപക്ഷ അംഗങ്ങളും നിലപാട് സ്വീകരിച്ചതോടെ ജില്ല സെക്രട്ടറിയുടെ ആവശ്യം തള്ളി.
കഴിഞ്ഞ സമ്മേളന കാലയളവിൽ ഉണ്ടായ വിഭാഗയീയതയുടെ കൊടി വീണ്ടും ആലപ്പുഴയിൽ ഉയരുന്നുയെന്ന സുചനയാണിത്. അതേസമയം തന്നെ മനഃപൂർവം കേസിൽ കുടുക്കാൻ ശ്രമിച്ചതായി സംശയിക്കുന്നുയെന്ന് ഷാനവാസ്‌ പ്രതികരിച്ചു.

ഷാനവാസിന്റെ അനധികൃത സ്വത്ത് സാമ്പാധനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് സിപിഎം നേതാക്കൾ ED യ്ക്ക് പരാതി നൽകിയിട്ടുണ്ട്. ലഹരിക്കടത്ത് കേസിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും DGP യ്ക്ക് പരാതി നൽകി.

Story Highlights: saji cheriyan says no evidence against shanavas drug trafficking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here