സൗദി അൽഖോബാറിലെ ഐ.സി.എഫ് ദഅവാ കാര്യ ഉപദേഷ്ടാവ് സഅദ് അമാനിക്ക് ഡോക്ടറേറ്റ്

സൗദി അൽഖോബാറിലെ ഐ.സി.എഫ് ദഅവാ കാര്യ ഉപദേഷ്ടാവ് സഅദ് അമാനിക്ക് ഡോക്ടറേറ്റ് ലഭിച്ചു. തൊഴിലിടങ്ങളിലെ സമ്മർദ രോഗങ്ങളും ഇസ്ലാമിക മനഃശാസ്ത്ര പരിഹാരവും (Workplace stress and it’s solution in Islamic psychology) എന്ന വിഷയത്തിൽ തമിഴ്നാട് കുറ്റാലത്തുള്ള ഒഐയുഎഎം യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഫെബ്രുവരി ആദ്യ വാരത്തിൽ കുറ്റാലത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ അദ്ദേഹം ബിരുദം സ്വീകരിക്കും.
Read Also: ഇന്ത്യ – സൗദി നിക്ഷേപ സഹകരണം ശക്തമാക്കാന്‍ ഉഭയ കക്ഷി കരാര്‍ ഒപ്പുവെയ്ക്കും
ഇംഗ്ലീഷ് അറബിക് സാഹിത്യങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഹൈദരാബാദിലെ നിസാമിയ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് മതമീംമാംസയിൽ നിസാമി ബിരുദവും തളിപ്പറമ്പിലെ ജാമിയ്യ അൽമഖറീൽ നിന്നും അമാനി ബിരുദവും ഹൈദരാബാദിലെ തന്നെ സിഫിൽ വാഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് അറബിക് ട്രാൻസ്ലേഷനിൽ ഡിപ്ലോമയും സഅദ് അമാനി കരസ്ഥമാക്കിയിട്ടുണ്ട്. പ്രഭാഷകനും എഴുത്തുകാരനും കൂടിയാണ് അദ്ദേഹം.
അൽമഖർ, മാട്ടൂൽ മൻഷ തുടങ്ങിയ സ്ഥാപനങ്ങളുടെ അൽ ഖോബാർ ഘടകം പ്രസിഡന്റ്, മര്കസുൽ ജലാലിയ നരിക്കോടിന്റെ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയാണ് അദ്ദേഹം. ഇരിക്കൂറിലെ വളപ്പിനകത്ത് ഖദീജയുടെയും പിഎം ശാദുലിയുടെയും മകനാണ് സഅദ് അമാനി.
Story Highlights: Saad Amani Doctorate from OIUAM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here