Advertisement

ഉപഭോക്താക്കൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്താൻ വിഡിയോ കോളിംഗ് പദ്ധതിയുമായി ദുബായ്

January 12, 2023
Google News 1 minute Read
video call with immigration officials dubai

ഉപഭോക്താക്കൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്താൻ വിഡിയോ കോളിംഗ് പദ്ധതി ആരംഭിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിയുന്ന വിധമാണ് പ​ദ്ധതി.

വിഷ്വൽ കമ്യൂണിക്കേഷൻ സർവീസസ് എന്ന പേരിലുളള പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്താൻ സാധിക്കും. വകുപ്പിന്റെ വെബ്സൈറ്റ് മുഖേനയാണ് ഈ പുതിയ സേവനം സാധ്യമാകുന്നത്. പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്പോർട്ട് വിവരങ്ങൾ നൽകിയാണ് മിനിറ്റുകൾ കൊണ്ട് എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താൻ സാധിക്കുക.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഉപഭോക്താക്കൾക്ക് സമയബന്ധിതമായി എല്ലാ ഇടപാടുകളും പൂർത്തീകരിക്കാൻ കഴിയുന്ന തരത്തിലാണ് വീഡിയോ കോൾ സേവനം ആരംഭിച്ചിട്ടുണ്ടുള്ളത്. ആദ്യഘട്ടത്തിൽ ഒരു ദിവസം നിശ്ചിതസമയത്താണ് സേവനം ലഭ്യമാവുക. ഇത് വൈകാതെ മുഴുവൻ സമയസേവനം ലഭ്യമാക്കുന്ന തരത്തിൽ ക്രമീകരിക്കുമെന്ന് ജിഡിആർഎഫ്എ അറിയിച്ചു.

അതിനിടെ കഴിഞ്ഞ വര്ഷം ജിഡിആർഎഫ് എ 62.2 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയെന്നും 80,000 ഗോൾഡൻ വിസകൾ അനുവദിച്ചതായും ജിഡിആർഎഫ്എ വ്യക്തമാക്കി.

Story Highlights: video call with immigration officials dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here