ദുബായിയിലെ പ്രധാന റോഡുകളിൽ വാഹനങ്ങളുടെ വേഗ പരിധി കുറച്ചു; റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി

ദുബായിയിലെ പ്രധാന റോഡുകളിൽ വാഹനങ്ങളുടെ വേഗ പരിധി കുറച്ചെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി. നിലവിലുള്ള പരമാവധി വേഗതയായ മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്നുള്ളത് 80 കിലോമീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്. വേഗത നിയന്ത്രണം ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നതായി ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. (dubai authorities announces speed limit change on keyroad)
ദുബായ് പൊലീസ് ആസ്ഥാനവും ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയും സംയുക്തമായാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.ഹത്ത മാസ്റ്റര്‍ ഡെവലപ്‍മെന്റ് പ്ലാന്‍ കൂടി കണക്കിലെടുത്തുകൊണ്ടുള്ള പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
100 കിലോമീറ്റര്‍ വേഗത നിജപ്പെടുത്തിക്കൊണ്ട് നേരത്തെ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ മാറ്റി 80 കിലോമീറ്റര്‍ അടയാളപ്പെടുത്തിയ പുതിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പുതിയ വേഗത നിയന്ത്രണം ബാധകമാവുന്ന പ്രദേശത്തിന്റെ തുടക്കത്തില്‍ തന്നെ ചുവന്ന നിറത്തില്‍ റോഡില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
Story Highlights: dubai authorities announces speed limit change on keyroad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here