മോക് ഡ്രില്ലിനിടെ പതിനഞ്ചുകാരനെ പീഡിപ്പിച്ചു; പ്രതിയായ പഞ്ചായത്ത് അംഗം കീഴടങ്ങി

കോഴിക്കോട് മാവൂരുൽ മോക്ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പഞ്ചായത്ത് അംഗം കീഴടങ്ങി. കോഴിക്കോട് മാവൂർ പഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണൻ പൊലീസിന് മുമ്പിൽ കീഴടങ്ങി.(sexually abuse15year old boy in kozhikode)
സംഭവത്തിൽ 15 വയസുക്കാരന്‍റെ മൊഴി മജിസ്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു. മാവൂര്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ഒളിവിലായിരുന്ന പഞ്ചായത്ത് അംഗം ഇന്നാണ് കീഴടങ്ങിയത്.
പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച മോക്ക് ഡ്രില്ലിന്‍റെ ഭാഗമായി കോഴിക്കോട് നടത്തിയ മോക്ക്ഡ്രില്ലിന് ശേഷം കുട്ടിയെ ആംബുലന്‍സിലും കാറിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.
Story Highlights: sexually abuse15year old boy in kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here