Advertisement

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ വിവാദ പരാമര്‍ശം: ഡിഎംകെ വക്താവിന് സസ്‌പെന്‍ഷന്‍

January 14, 2023
Google News 3 minutes Read

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശം നടത്തിയ ഡിഎംകെ വക്താവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. ഗവര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ സസ്‌പെന്‍ഡു ചെയ്തു. ജനറല്‍ സെക്രട്ടറി ദുരൈമുരുകനാണ് സസ്‌പെന്‍ഡു ചെയ്തത്.
ശിവാജി കൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും താല്‍കാലികമായി നീക്കിയെന്നും ഡിഎംകെ അറിയിച്ചു. ( DMK Suspends Sivaji Krishnamurthy For Remarks On Governor RN Ravi)

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഡിഎംകെ വക്താവില്‍ നിന്ന് ഏറെ വിവാദമായ പരാമര്‍ശമുണ്ടായത്. ഗവര്‍ണര്‍ കശ്മീരിലേക്ക് പോകൂവെന്നും തീവ്രവാദികള്‍ അദ്ദേഹത്തെ വെടിവച്ചുകൊല്ലട്ടേയെന്നും ശിവാജി കൃഷ്ണമൂര്‍ത്തി പറഞ്ഞതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

‘ഗവര്‍ണര്‍ക്കെതിരെ പരസ്യ വിമര്‍ശനങ്ങള്‍ വേണ്ടെന്നാണ് മുഖ്യമന്ത്രി ഞങ്ങളോട് പറയുന്നത്. തന്റെ പ്രസംഗം കൃത്യമായി ഗവര്‍ണര്‍ വായിച്ചിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ പൂക്കള്‍ വച്ച് കൂപ്പുകൈകളോടെ നന്ദി പറഞ്ഞേനെ. പക്ഷേ അംബേദ്കറുടെ പേര് പറയാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചാല്‍ എനിക്ക് അദ്ദേഹത്തെ ചെരുപ്പൂരി അടിക്കാന്‍ അവകാശമുണ്ടോ ഇല്ലയോ? ഭരണഘടനയുടെ പേരിലല്ലേ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്? അംബേദ്കറല്ലേ ആ ഭരണഘടന എഴുതിയത്? അപ്പോള്‍ ആ പേര് ഗവര്‍ണര്‍ക്ക് പറയാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കശ്മീരിലേക്ക് പോകൂ, അവിടെയുള്ള തീവ്രവാദികള്‍ നിങ്ങളെ വെടിവച്ച് കൊല്ലട്ടേ’. കൃഷ്ണ മൂര്‍ത്തിയുടെ പ്രസംഗത്തിലെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച വാക്കുകള്‍ ഇങ്ങനെ. ഈ വാക്കുകള്‍ അംഗീകരിക്കുന്നില്ലെന്ന് ഡിഎംകെ മുന്‍പ് തന്നെ പ്രസ്താവിച്ചിരുന്നു.

Story Highlights: DMK Suspends Sivaji Krishnamurthy For Remarks On Governor RN Ravi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here