Advertisement

മകരവിളക്ക് തൊഴുത് അയ്യപ്പഭക്തർ; ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം

January 14, 2023
Google News 1 minute Read

ശരണമന്ത്രണങ്ങളാൽ മുഖരിതമായ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദർശിച്ച് അയ്യപ്പഭക്തർ. മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തരുടെ ശ്വാസത്തിന് പോലും ശരണമന്ത്രത്തിന്റെ ഒരേ താളമായി മാറിയ ഭക്തിനിർഭരമായ മുഹൂർത്തങ്ങൾക്കാണ് ശബരിമല സാക്ഷ്യം വഹിച്ചത്. (makarajyoti in sabarimala)

മൂന്ന് തവണ കർപ്പൂരവും ദീപങ്ങളും സന്നിധാനത്ത് തെളിയുകയും പൊന്നമ്പല മേട്ടിൽ ദീപാരാധന നടക്കുകയും ചെയ്തതോടെ ഭക്തരുടെ മനസും കണ്ണും നിറഞ്ഞു. പ്രകൃതി ആരാധന കൂടിയായ മകരവിളക്ക് ദർശിച്ചതോടെ ഭക്തലക്ഷങ്ങൾക്ക് പുതുജന്മം നേടിയതുപോലുള്ള സംതൃപ്തി ലഭിച്ചു.

ശരണമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മകരവിളക്ക് ദർശനത്തിനായി ഭക്തലക്ഷങ്ങളാണ് സന്നിധാനത്തും പരിസരത്തും തമ്പടിച്ചത്. മകരവിളക്ക് ദർശനത്തിനായി പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സന്നിധാനത്ത് 8.45നാണ് മകരസംക്രമ പൂജ നടക്കുക. തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പന്റെ ദീപാരാധന കഴിഞ്ഞ ശേഷമാണ് പൊന്നമ്പലമേട്ടിൽ‌ ദീപാരാധന നടന്നത്.

Story Highlights: makarajyoti in sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here