മുളവുകാട് നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി
മുളവുകാട് നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി. മലപ്പുറത്തു നിന്നുമാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. ഇന്നലെ അർദ്ധരാത്രി മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ ഉടൻ കൊച്ചിയിൽ എത്തിക്കും. എട്ടാം ക്ലാസ് വിദ്യാർത്ഥികളെ ഇന്നലെയാണ് കാണാതായത്.
രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് പോയതായിരുന്നു ഇവർ. വൈകിട്ട് തിരിച്ചെത്താതായതോടെ കുടുംബം പരാതി നൽകുകയായിരുന്നു. രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ആണ് കാണാതായത്.
Read Also: എറണാകുളത്ത് നിന്ന് മൂന്ന് കുട്ടികളെ കാണാതായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Story Highlights: Missing students found Mulavukad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here