കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും; പ്രിയങ്ക ഗാന്ധി

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴിൽരഹിതരായ വീട്ടമ്മമാര്‍ക്ക് 2000 രൂപ വീതം നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.(congress offer rs2000 per month for unemployed women)
വലിയ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സ്ത്രീകള്‍ക്ക് വേണ്ടി മാത്രം പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ അന്തരീക്ഷം വളരെ മോശമാണ്. സംസ്ഥാനത്തെ പൊതുപണമായ 1.5 ലക്ഷം കോടി രൂപ തട്ടിയെടുക്കപ്പെട്ടെന്നും പ്രിയങ്ക പറഞ്ഞു.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ‘നാ നായകി’ എന്ന പേരിലാണ് വനിതാ കണ്‍വെന്‍ഷന്‍ നടത്തിയത്. ഈ കണ്‍വെന്‍ഷനിലാണ് പ്രിയങ്ക ഗാന്ധി വീട്ടമ്മമാര്‍ക്ക് ഈ ഉറപ്പ് നല്‍കിയത്.ഗൃഹ ലക്ഷ്മി യോജന എന്ന് പേരിട്ട ഈ പദ്ധതി സംസ്ഥാനത്തെ 1.5 കോടി വീട്ടമ്മാര്‍ക്ക് ഉപകാരപ്പെടുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ അടുത്ത തെരഞ്ഞെടുപ്പ് വാഗ്ദാനം. ഗ്യാസ് വില വര്‍ദ്ധനവിലും ജീവിത ചെലവിലും പൊറുതിമുട്ടിയ വീട്ടമാര്‍ക്ക് ആശ്വാസമാകും ഈ പദ്ധതിയെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
Story Highlights: congress offer rs2000 per month for unemployed women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here