ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഖത്തർ

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഖത്തർ. ഇത് അഞ്ചാം തവണയാണ് ഖത്തർ ഈ സ്ഥാനത്ത് എത്തുന്നത്. 2019 മുതൽ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. ഈ വർഷത്തെ നുംബിയോ ക്രൈം സൂചികയിലാണ് ഖത്തർ വീണ്ടും ഒന്നാമതെത്തിയത്.
14.8 ആണ് കുറ്റകൃത്യ നിരക്ക് കുറഞ്ഞ രാജ്യങ്ങളുടെ സൂചികയിൽ ഖത്തർ നേടിയ പോയിന്റ്. കഴിഞ്ഞ വർഷം 13.8 ആയിരുന്നു. സേഫ്റ്റി സൂചികയിൽ 85.2 ആണ് സ്‌കോർ. ഏറ്റവും ഉയർന്ന സേഫ്റ്റി നടപടികൾ ആണ് ഖത്തർ നടപ്പാക്കുന്നത്. നഗര വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ദോഹയാണ്. ഒന്നാം സ്ഥാനത്ത് അബുദാബിയും. ക്രൈം സൂചികയിൽ 14.5, സേഫ്റ്റി സൂചികയിൽ 85.5 എന്നിങ്ങനെയാണ് ദോഹയുടെ സ്‌കോർ.
Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ
ഖത്തർ ഉൾപ്പെടെ 4 ഗൾഫ് രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടം നേടി. 142 രാജ്യങ്ങളാണ് സർവേയിൽ ഉണ്ടായിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് യുഎഇ, അഞ്ചാമത് ഒമാൻ, പത്താമത് ബഹ്‌റൈൻ. വെനസ്വേലയാണ് പട്ടികയിൽ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യം. സൂചികയിൽ ഏറ്റവും ഉയർന്ന കുറ്റകൃത്യ നിരക്ക് 82.6 ആണ്. സുരക്ഷാ സൂചികയിലും വെനസ്വേല പിന്നിലാണ്. 17.4 പോയിന്റ് ആണ് നേടിയിരിക്കുന്നത്.
Story Highlights: Malayalee students drowned to death Mangaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here