Advertisement

ഷാനവാസിനെ നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇപ്പോള്‍ മാറ്റില്ല; നിലപാട് പറഞ്ഞ് സിപിഐഎം

January 17, 2023
Google News 3 minutes Read

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന സിപിഐഎം നേതാവ് ഷാനവാസിനെ ആലപ്പുഴ നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തത്ക്കാലം മാറ്റില്ല. നഗരസഭ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് പാര്‍ട്ടി നിലപാട് അറിയിച്ചത്. പാര്‍ട്ടിയുടേയും പൊലീസിന്റെയും അന്വേഷണം പൂര്‍ത്തിയായ ശേഷം ഷാനവാസിനെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. നാളെ ആലപ്പുഴ നഗരസഭ കൗണ്‍സില്‍ യോഗം ചേരും. (Shanavas will not be removed from Municipal Council Standing Committee)

ഷാനവാസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ഷാനവാസിനെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യം ഗൗരവമായി ചര്‍ച്ചചെയ്‌തെന്നും ഇത്തരം വിഷയങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും യോഗത്തിന് ശേഷം സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഷാനവാസും പ്രതികരിച്ചു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ വിശദീകരിച്ചു.

Read Also: അംഗീകരിക്കപ്പെട്ട് കുസാറ്റ് മാതൃക; സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്കും ആര്‍ത്തവ അവധി

പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായിരുന്നു കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ.എല്‍ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ കടത്തിയതിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

Story Highlights: Shanavas will not be removed from Municipal Council Standing Committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here