‘വിരാട് കോലിയോളം യോഗ്യനാണ് അവൻ’; പരമ്പരയിലെ താരമാവേണ്ടിയിരുന്നത് സിറാജ്; ഗംഭീർ

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ താരമാവാന്‍ കോലിയോളം അര്‍ഹത സിറാജിനുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. മാൻ ഓഫ് ദി സീരീസിനെ തെരഞ്ഞെടുക്കുമ്പോള്‍ സിറാജിനേയും പരിഗണിക്കാമായിരുന്നു.കോലിയോളം മികച്ച പ്രകടനം സിറാജിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഇരുവര്‍ക്കും മാൻ ഓഫ് ദി സീരീസ് കൊടുത്താലും കുഴപ്പമില്ല എന്നാണ് ഗംഭീർ പറഞ്ഞത്.(siraj would be man of the series against srilanka than kohli)
ബാറ്റര്‍മാര്‍ വലിയ സെഞ്ചുറികള്‍ നേടുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാറുണ്ട് എന്നാൽ ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന വിക്കറ്റിലായിരുന്നു സിറാജിന്റെ പ്രകടനം. അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടാന്‍ സാധിക്കാതെ സിറാജ് നിരാശപ്പെടേണ്ടതില്ല. വരും മത്സരങ്ങളിലും അത് സ്വന്തമാക്കാനുള്ള അവസരം സിറാജിനുണ്ടാവുംമെന്നും ഗംഭീര്‍ പറഞ്ഞു.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജായിരുന്നു. മൂന്ന് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. അവസാന മത്സരത്തില്‍ 32 റണ്‍സ് മാത്രം വിട്ടുകൊടുത്ത സിറാജ് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. മൂന്ന് മത്സരങ്ങളിലുമായി 22.4 ഓവറാണ് സിറാജ് എറിഞ്ഞത്.
സിറാജിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രംഗത്തെത്തിയിരുന്നു.നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സിറാജ് ഒരുപാട് പുരോഗതി കൈവരിച്ചുവെന്നാണ് ജാഫര്‍ പറയുന്നത്.പുതിയ പന്തില്‍ ബാറ്ററുടെ വിക്കറ്റെടുക്കുകയെന്നുള്ളത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യിപ്പിക്കാന്‍ സിറാജിന് സാധിക്കുന്നുവെന്നും വസിം ജാഫര്‍ പറഞ്ഞു.
Story Highlights: siraj would be man of the series against srilanka than kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here